മതന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെങ്കില്‍ അതിനെ ജനാധിപത്യരാഷ്ട്രമെന്ന് വിളിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു

 
jusrice

മതന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെങ്കില്‍ അതിനെ ജനാധിപത്യരാഷ്ട്രമെന്ന് വിളിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു. കേരള കാത്തലിക്ക് ഫെഡറേഷന്‍ (കെ.സി.എഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സ്വാതന്ത്ര്യ സ്മൃതി സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ജീവിക്കുന്ന സമൂഹത്തില്‍ തിന്മ കണ്ട് പ്രതികരിച്ചില്ലെങ്കില്‍ നമ്മളും തിന്മ ചെയ്യുകയാണ് എന്നുള്ള ബോധ്യം ഉണ്ടാകണം. പ്രതികരിക്കേണ്ടിടത്ത് നിര്‍ഭയം പ്രതികരിക്കണം. വരുന്ന തലമുറയ്ക്ക് വേണ്ടി നാം ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ എറണാകുളം പിഒസി യില്‍ വച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷനായിരുന്നു.

കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെ .സി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ് കുട്ടി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, മുന്‍ പ്രസിഡന്റ് അഡ്വ ബിജു പറയനിലം, കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,കെ, സി എഫ് വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ തോട്ടുപുറം, സെക്രട്ടറി ടെസ്സി ബിജു, ബെന്നി ആന്റണി, മേഖലാ കണ്‍വീനര്‍ റോയ് ഡിക്കുഞ്ഞ, ജോയിന്റ് കണ്‍വീനന്മാരായ ജേക്കബ് ഞരക്കാട്ട്, ബിനോയ് ടി ഡി എന്നിവര്‍ പ്രസംഗിച്ചു

Tags

Share this story

From Around the Web