സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും അതേ നിലപാടെടുക്കേണ്ടി വരുമെന്നു പറഞ്ഞ ഷോണ്‍ ജോര്‍ജിനെരിരെ ജോസ് കെ. മാണി

 
Jose k mani

കോട്ടയം: സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും അതേ നിലപാടെടുക്കേണ്ടി വരും, ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ടെന്ന് വിമര്‍ശിച്ച  ഷോണ്‍ ജോര്‍ജിനെതിന്റെ ജോസ് കെ മാണി. പേടിപ്പീര് വിലപ്പോവില്ല. സഭയോട് ബി.ജെ.പിക്ക് അത്ര സ്‌നേഹമായിരുന്നെങ്കില്‍ എഫ്.സി.ആര്‍.എ ബില്ല് ബിജെപി പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ലായിരുന്നു. എന്തിനാണ് ബില്‍ അവതരിപ്പിച്ചത്. കുറ്റം പറയുന്നത് ഷോണിന്റെയും പാര്‍ട്ടിയുടെയും രീതിയെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പോളിങ് ശതാമാനം വിലയിരുത്തി. എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്. എല്‍.ഡി.എഫ് ഒറ്റക്കെട്ടായാണു പ്രവര്‍ത്തിച്ചത്. തുടക്കം മുതല്‍ ഞാനും കോണ്‍ഫിഡന്റായിരുന്നു. പാലായിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങള്‍ ചേര്‍ത്തു പിടിക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. പെട്ടന്ന് എവിടുന്നേലും ഓടിവന്ന ആളൊന്നുമല്ല താനെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

Tags

Share this story

From Around the Web