വിഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യമേഖലയിലെ മാറ്റങ്ങള്‍ നടപ്പായാല്‍ കേരളത്തിന്റെ കാര്‍ഷിക, സാമ്പത്തിക മേഖലകള്‍ കുതിച്ചുയരും.  വിഎം സുധീരന്‍ പറയുന്നതുകേട്ട് പിന്‍വാങ്ങിയാല്‍ നഷ്ടം കര്‍ഷകര്‍ക്ക്‌
 

 
v dd

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ച 'മദ്യനയം' പൂര്‍ണതോതില്‍ നടപ്പിലാക്കിയാല്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലും സമ്പദ് വ്യവസ്ഥയിലും തൊഴില്‍ രംഗത്തും ഉണ്ടാകാന്‍ പോകുന്നത് വന്‍ കുതിപ്പായിരിക്കുമെന്ന് വിലയിരുത്തല്‍. 

സംസ്ഥാനത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരും കാര്‍ഷിക വിദഗ്ദ്ധരും സാമൂഹിക നിരീക്ഷകരും ഉള്‍പ്പെടെ വന്‍ പിന്തുണയാണ് പുതിയ പ്രഖ്യാപനത്തിന് നല്‍കിയിരിക്കുന്നത്.

എന്നാല്‍ സ്ഥിരം കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമര്‍ശകനായ വിഎം സുധീരന്‍ മദ്യമേഖലയിലെ പുതിയ സര്‍ക്കാര്‍ കാഴ്ചപ്പാടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. 

എന്നാല്‍ നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് വിഷയത്തില്‍ സുധീരനെതിരെ ഉയരുന്നത്.

കേരളം വന്‍തോതില്‍ പാഴാക്കി കളയുന്ന ചക്കയും കശുമാങ്ങാപ്പഴവും ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ രാജ്യത്തെതന്നെ ഒന്നാംതരം മദ്യം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല അസംസ്കൃത വസ്തുക്കളാണ്.

കേരളത്തില്‍ ഒരു വര്‍ഷം 35 കോടി ചക്കകള്‍ ആണ് ഉപയോഗശൂന്യമായി പാഴായി പോകുന്നതെന്നാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെയും കൃഷിവകുപ്പിന്‍റെയും  കണക്കുകള്‍. 

ഇതുവഴി സംസ്ഥാനത്തിന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നതെന്നാണ് പഠനം.

കേരളത്തില്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്ന ആകെ ചക്കയുടെ 70 ശതമാനം മുതല്‍ 75 ശതമാനം വരെ ചക്കകള്‍ കൃത്യമായ സംഭരണ സംവിധാനങ്ങളോ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറികളോ ഇല്ലാതെ പാഴായിപോകുന്നു. ഇത്തരത്തില്‍ 14 ലക്ഷം മെട്രിക് ടണ്‍ ചക്കകളാണ് നഷ്ടമാകുന്നത്. 

അവ ശേഖരിച്ച് മദ്യം ഉല്‍പാദനത്തിന് ഉപയോഗിച്ചാല്‍ ആ രണ്ടായിരം കോടിയെങ്കിലും മിനിമം നമ്മുടെ കര്‍ഷകരിലേയ്ക്ക് നേരിട്ടെത്തും. 

ഡിമാന്‍റ് കൂടുന്നതോടെ വില ഇരട്ടിയായി വര്‍ധിക്കുകയും ചെയ്യും. ഒരു പ്രത്യേക മുതല്‍മുടക്കുമില്ലാതെയാണ് ഈ തുക ലഭിക്കുന്നത്.

ഇതുതന്നെയാണ് കശുമാങ്ങാപ്പഴത്തിനും സംഭവിക്കുന്നത്. കശുമാവില്‍ നിന്നും കശുവണ്ടി സംഭരിച്ചശേഷം കശുമാങ്ങാപ്പഴം വെറുതെ കളയുകയാണ്. 

ഒരു കിലോ കശുവണ്ടി ലഭിക്കുമ്പോള്‍ ഇത്തരത്തില്‍ 10 കിലോ കശുമാങ്ങാപ്പഴം ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇത്തരത്തില്‍ പ്രതിവര്‍ഷം 7.6 ലക്ഷം മെട്രിക് ടണ്‍ കശുമാങ്ങാപ്പഴം ഉപയോഗശൂന്യമായി പാഴായി പോകുകയാണ്.

ഇതില്‍ 90 ശതമാനവും അതാത് തോട്ടങ്ങളില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് ചീഞ്ഞ് പോകുകയാണ്. 75 കോടിയിലധികം കശുമാങ്ങയാണ് ഇങ്ങനെ പാഴായി പോകുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് മാത്രം 3000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് കണക്കുകള്‍.

ഇവ ഉപയോഗിച്ച് മദ്യം ഉണ്ടാക്കിയാല്‍ നിലവിലെ വില അനുസരിച്ചുതന്നെ ചക്കയുടെയും കശുമാങ്ങപ്പഴത്തിന്‍റെയും വിലയായ 5000 കോടിയോളം രൂപയാകും കരളത്തിലെ കര്‍ഷകരുടെ പോക്കറ്റില്‍ വീഴുക. 

ഇതിനും പുറമെയാണ് കേരളത്തിലെ കര്‍ഷകര്‍ ധാരാളമായി ഉല്‍പാദിപ്പിക്കുന്ന പൈനാപ്പിള്‍, മാങ്ങ, പേരയ്ക്ക, കൊക്കോ, കരിമ്പ്, കപ്പ, മുന്തിരി, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍.

ഇവയെല്ലാം ഉപയോഗിച്ച് വീര്യം കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ മദ്യം ഉല്‍പാദിപ്പിച്ചാല്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ മാസങ്ങള്‍കൊണ്ട് വന്‍ കുതിപ്പാകും സംഭവിക്കുക.

നിലവില്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മദ്യവും അവിടെനിന്നുവരുന്ന നിലവാരമില്ലാത്ത സ്പിരിറ്റും ഉപയോഗിച്ചാണ് സംസ്ഥാനത്ത് ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനം നടക്കുന്നത്. 

300 ശതമാനത്തിലേറെ നികുതി നല്‍കി മലയാളി വാങ്ങി കുടിക്കുന്നത് നിലവാരമില്ലാത്ത ആ മദ്യമാണ്. 

liquor.1.3471390

അതിനുപകരം നമ്മുടെ നാടന്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള മദ്യം സംസ്ഥാനത്തുണ്ടാക്കി അവ കേരളത്തിന് പുറത്തും വിദേശത്തും മാര്‍ക്കറ്റ് ചെയ്താല്‍ കേതളത്തിന്‍റെ സാമ്പത്തിക മേഖല ഗല്‍ഫിനു തുല്യമായി കുതിച്ചുയരും.

 പതിനായിര കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ കര്‍ഷകര്‍ സാമ്പത്തികമായി രക്ഷപെടും.

ഇതോടെ ചെറുകിട കാര്‍ഷിക സംരംഭങ്ങളും ഫാം ടൂറിസവും ഉള്‍പ്പെടെ കേരളത്തില്‍ കുതിച്ചുയരും.

Tags

Share this story

From Around the Web