സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കും, രാജ്യവ്യാപക എസ്‌ഐആര്‍ എങ്ങനെ തടയാനാകും? തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ടെന്നുംസുപ്രീം കോടതി

ന്യൂഡല്‍ഹി:രാജ്യ വ്യാപക എസ്‌ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ബിഹാര്‍ എസ്‌ഐആറിലുള്ള വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം.
ബിഹാറില്‍ നടപ്പിലാക്കുന്ന എസ്ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം നടത്തുന്നതായി അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം. ഏതെങ്കിലും സംസ്ഥാനം ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. രാജ്യവ്യാപക എസ്.ഐ.ആറിനുള്ള നടപടികള്‍ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനായി നിര്‍ദ്ദേശം സംസ്ഥാന സിഇഒമാര്‍ക്ക് നല്‍കി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
സംസ്ഥാനത്ത് എസ് ഐ ആര്‍ നടപ്പാക്കും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങള്‍ക്കും പ്രക്രിയയുടെ വിശദാംശങ്ങള്‍ നല്‍കും. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്.