സമൂഹത്തിൽ സമാധാനം വേരുറക്കണമെങ്കിൽ, അത് മനുഷ്യഹൃദയത്തിൽ ഉത്ഭവിച്ച് ബന്ധങ്ങളിലൂടെ വളരണം: പാപ്പാ

 
Papa

നേപ്പിൾസ് നഗരത്തിന്റെ മനോഹാരിത എടുത്തു പറഞ്ഞുകൊണ്ടും, നഗരത്തിൽ, തനിക്കു ലഭിച്ച ഊഷ്മളമായ സ്വാഗതത്തിനു നന്ദി പറഞ്ഞുകൊണ്ടുമാണ്, ലിയോ പതിനാലാമൻ പാപ്പാ, താൻ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ മെയ് മാസം എട്ടാം തീയതി,നേപ്പിൾസിലെ, പൗരന്മാരുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിൽ നൽകിയ സന്ദേശം ആരംഭിച്ചത്. ഇത്രയധികം മനോഹാരിതയുണ്ടെങ്കിലും,  മുറിവുകൾ, ദാരിദ്ര്യം, ഭയം എന്നിവയും ഈ സ്ഥലത്തു അന്യമല്ലെന്നും, അതിനാൽ യേശു വാഗ്ദാനം ചെയ്യുന്ന ആ അടുപ്പം, എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെപോലെ നേപ്പിൾസ് നഗരത്തിനും ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഒരുതരത്തിലുള്ള നിരുത്സാഹത്തിനും, വശംവദരാകാത്ത ഒരു ജനതയാണ് നേപ്പിൾസിൽ ഉള്ളതെന്നും, അതിനാൽ, തിന്മയോടുള്ള ഭയത്തിന് പകരം നന്മയുടെ ധൈര്യത്തിൽ, നിസ്സംഗതയ്ക്ക് പകരം മുറിവുകൾ സുഖപ്പെടുത്തുന്നതിൽ യാത്ര പുനരാരംഭിക്കാൻ ആവശ്യമായവയെ അന്വേഷിക്കണമെന്നും പാപ്പാ പറഞ്ഞു.

സാമ്പത്തിക ചലനാത്മകതയുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരു സാമൂഹിക വിഭജനം, നാടകീയമായ ഒരു വിരോധാഭാസമായി നേപ്പിൾസിൽ തുടരുന്നുവെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, വരുമാന അസമത്വം, മോശം തൊഴിൽ സാധ്യതകൾ, മതിയായ ഘടനകളുടെയും സേവനങ്ങളുടെയും അഭാവം, കുറ്റകൃത്യങ്ങളുടെ വ്യാപകമായ പ്രവർത്തനം, തൊഴിലില്ലായ്മയുടെ അവസ്ഥ, സ്കൂൾ കൊഴിഞ്ഞുപോക്ക്, നിരവധി ആളുകളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്ന മറ്റ് സാഹചര്യങ്ങൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങളാണെന്നും അടിവരയിട്ടു.

ഈ സാഹചര്യങ്ങളിൽ, പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, അവർക്ക് ആത്മ വിശ്വാസം നൽകുന്നതിനും ഭാരം കൂടത്തിനുള്ള ഉത്തരവാദിത്വവും പാപ്പാ എടുത്തു പറഞ്ഞു. ഇതിനായി യത്നിക്കുന്നവരെ അംഗീകരിക്കുകയും, അവരുടെ പ്രതിബദ്ധതയ്ക്കും, പ്രവർത്തനങ്ങൾക്കും സഹായം നൽകുവാനും പാപ്പാ ആഹ്വാനം ചെയ്തു. ഇപ്രകാരം ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നഒരു ശൃംഖല വളർത്തിയെടുക്കുവാനും പാപ്പാ  ഏവരെയും ക്ഷണിച്ചു. നേപ്പിൾസ് സന്ദർശകർക്ക്, സമാധാനത്തിന്റെ ഒരു പ്രവർത്തന ശാലയായി മാറുവാനും നേപ്പിൾസിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ സമാധാനം വേരുറക്കണമെങ്കിൽ, അത് മനുഷ്യഹൃദയത്തിൽ ഉത്ഭവിച്ച് ബന്ധങ്ങളിലൂടെ വളരണമെന്നും, അതിനാൽ ദൈനംദിന പ്രവൃത്തികളിലൂടെയും,  വിദ്യാഭ്യാസ പാതകളിലൂടെയും, നീതിയുടെ പ്രായോഗിക തിരഞ്ഞെടുപ്പുകളിലൂടെയും, ഇത് കെട്ടിപ്പടുക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.  നീതിയില്ലാതെ സമാധാനമില്ലെന്നും നീതി, ആധികാരികമാകണമെങ്കിൽ, ഒരിക്കലും കാരുണ്യപ്രവൃത്തികളിൽ  നിന്ന് വേർപെടുത്താൻ കഴിയില്ലെന്നും പാപ്പാ പറഞ്ഞു. 

നേപ്പിൾസിനെ സാംസ്കാരികവും മതാന്തര സംവാദത്തിനുമുള്ള ഒരു വേദിയാക്കി മാറ്റുവാനുള്ള ഉത്തരവാദിത്വം, സഭാസമൂഹത്തിനും, പൗര സമൂഹത്തിനും ഉണ്ടെന്നതും പാപ്പാ എടുത്തുപറഞ്ഞു. കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വാഗതം ചെയ്യുന്നതിൽ നേപ്പിൾസ് നഗരം വഹിക്കുന്ന പങ്കിനെയും പാപ്പാ അടിവരയിട്ടു പറഞ്ഞു.  ഇതിനായി യുവജനങ്ങളെയും മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web