ഭരണകൂടത്തിന്റെ പിന്തുണയോടെ നീതി നിഷേധിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് തകര്‍ക്കപ്പെടുന്നതെന്ന് യാക്കോബാ സഭ നിരണം ഭദ്രാസന അധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവല്ല: ഭരണകൂടത്തിന്റെ പിന്തുണയോടെ നീതി നിഷേധിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് തകര്‍ക്കപ്പെടുന്നതെന്ന് യാക്കോബാ സഭ നിരണം ഭദ്രാസന അധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അവര്‍ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടുകയില്ല എന്ന് ഉറപ്പു ലഭിച്ചതുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം രാജ്യത്തിനാണ് നാണക്കേട് ഉണ്ടാകുന്നത്. ഇത് ഭരണകൂടം തിരിച്ചറിയണം. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്. ഭരണകൂടം മനഃപൂര്‍വം നീതി വൈകിപ്പിക്കുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം കള്ളക്കഥയാണ്.കള്ള കഥയെന്ന് നിയമപരമായി തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യം. ഇതിലൂടെ അവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തും പ്രതിഷേധമുയര്‍ന്നിരുന്നു. തീവ്രവാദ സംഘടനകളെ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിവില്ലെന്ന് പ്രതിഷേധ യോഗത്തില്‍ കാതോലിക്കാബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.