ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കും
കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ നിരാകരിക്കു കയായിരുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്.
ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേര്‍ന്നതല്ല.
സര്‍ക്കാരിന് ആത്മാര്‍ഥതയും സത്യസന്ധതയും ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.