ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടും.പാസ്റ്റര്‍ക്ക് ഭീഷണി.വയനാട്ടില്‍ ബജ്‌റംഗ്ദള്‍ കൊലവിളി

 
BAJARANG DAL



വയനാട്: വയനാട്ടില്‍ ബജ്‌റംഗ്ദള്‍ കൊലവിളി. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണില്‍ വച്ച് ബജ്‌റംഗ ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 


ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്.

ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല. കാല്‍ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കള്‍ ഭീഷണി മുഴക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. 

പാസ്റ്റരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് പൊലീസ് കടക്കാത്തതെന്നാണ് വിവരം.

Tags

Share this story

From Around the Web