എയിംസ് വന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ല'; സുരേഷ് ഗോപി
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എയിംസ് വരുമെന്നത് താന്‍ നല്‍കിയ വാക്കാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസിന് മുന്‍ഗണനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം നിര്‍ദേശിക്കേണ്ട അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.