ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി രൂപതാതല ജൂബിലി ആചരണം ജനുവരി 2ന് സമാപിക്കും

 
Idukki
ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി രൂപതാതല ജൂബിലി ആചരണം ജനുവരി 2ന് സമാപിക്കും. ജൂബിലി സമാപനത്തിന് തുടക്കംകുറിച്ചുകൊണ്ട് നാളെ (ജനുവരി 1) ഉച്ചകഴിഞ്ഞ് 3.30ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ജൂബിലി കുരിശിന്റെ പ്രയാണം ആരംഭിക്കും.
 വൈകുന്നേരം 7.15 ന് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ജൂബിലി കുരിശിന് വിപുലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് വിശ്വാസികളുടെയും വൈദിക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണത്തോടെ കുരിശ് തീര്‍ത്ഥാടന ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
 ജനുവരി രണ്ടാം തീയതി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ വച്ചാണ് ജൂബിലിയുടെ സമാപനം നടത്തുന്നത്. രാവിലെ 6.30 ന് രൂപതാധ്യക്ഷന്റെ പ്രധാന കാര്‍മ്മികത്വത്തില്‍  വി. കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും നടക്കും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് രൂപതയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും സമര്‍പ്പിതരും വൈദികരും ഒന്നുചേര്‍ന്ന് നടത്തുന്ന വിശ്വാസപ്രഘോഷണ റാലിയോടെയാണ് ഈ ജൂബിലി വര്‍ഷത്തിന് സമാപനം കുറിക്കുന്നത്.
മൂന്നുമണിക്ക് കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആമുഖ സന്ദേശം നല്‍കി റാലി ഉദ്ഘാടനം ചെയ്യും. റാലി തിരികെ ദൈവാലയത്തില്‍ എത്തിച്ചേരുമ്പോള്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ജൂബിലി സമാപന സന്ദേശവും ദിവികാരുണ്യ ആശീര്‍വാദവും നല്‍കും. വൈകുന്നേരം 6 മണിക്ക് ജൂബിലി കവാടം പ്രതീകാത്മകമായി അടച്ചുകൊണ്ട് ജൂബിലിക്ക് സമാപനം കുറിക്കും.
 തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കത്തോടുകൂടി ജൂബിലി കവാടം കടന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സഭ നല്‍കുന്ന ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്.
 തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് നടന്നുകൊണ്ടിരിക്കുന്നത്. 501 അംഗങ്ങള്‍ അടങ്ങിയ വോളണ്ടിയര്‍ ടീം വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ജോര്‍ജ് കോയിക്കല്‍, സെസില്‍ ജോസ്, സാം സണ്ണി, ഷേര്‍ളി ജൂഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇടുക്കി രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് അറിയിച്ചു.

Tags

Share this story

From Around the Web