ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും

ഇടുക്കി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുന്നു.
ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് വഞ്ചിക്കവലയില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും. റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.
രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിരിക്കുന്നത്. റാലി ചെറുതോണി ടൗണില്‍ എത്തിച്ചേരുമ്പോള്‍ പ്രതിഷേധ സമ്മേളനം രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും.
ഇടുക്കി കാര്‍മ്മല്‍ഗിരി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രദീപ സിഎംസി, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, കെസി വൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി എന്നിവര്‍ പ്രസംഗിക്കുമെന്ന് രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് അറിയിച്ചു.