വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

അടിമാലി: വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
ഇടുക്കി രൂപതയുടെ നേതൃ ത്വത്തില്‍ അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയില്‍ നടന്ന വയോജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ലോക മുത്തച്ഛി മുത്തച്ഛന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായാണ് വയോജനദിനം സംഘടിപ്പിച്ചത്. പ്രായമായവരെ കരുതേണ്ടതും പരിപാലിക്കേണ്ടതും പുതുതലമുറയുടെ ഉത്തരവാദിത്വമാണ്. അവരുടെ കഠിനാധ്വാനവും പ്രയത്‌നങ്ങളുമാണ് നമ്മുടെ കാലഘട്ടത്തെ ഇത്രമാത്രം സുന്ദരമാക്കുന്നത്. കേവലം ഒരു ദിവസത്തെ ആചരണത്തിനപ്പുറത്ത് ഇതൊരു സംസ്‌കാരമായി രൂപം പ്രാപിക്കണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
ഇടുക്കി രൂപതാ ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചത്.
പൊതു സമ്മേളനത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ വയോജനങ്ങളെ ആദരിച്ചു. അടിമാലി സെന്റ് ജൂഡ് ഇടവകയിലെ വിവിധ ഭക്ത സംഘട നകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു.
അടിമാലി ഫൊറോന വികാരി ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ. മാത്യു അഴകനാക്കുന്നേല്‍, സിസ്റ്റര്‍ പ്രദീപ സിഎംസി, സിസ്റ്റര്‍ സോഫിയ റോസ് സിഎംസി എന്നിവര്‍ പ്രസംഗിച്ചു.