ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം റോബിന്‍ റോയി ഇരുവേലിക്കുന്നലിന് സ്വീകരണം നല്‍കി
വെള്ളികുളം:ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിലെ മികച്ച ഗായകനായ റോബിന്‍ റോയി ഇരുവേലിക്കുന്നേലിന് വെള്ളികുളം ഇടവകയില്‍ കാര്‍ണിവലിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സ്വീകരണം നല്‍കി.
വികാരി ഫാ. സ്‌കറിയ വേകത്താനം മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. റോബിന് ഉപഹാരം നല്‍കി ആദരിച്ചു.

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ 10-ല്‍ ശ്രദ്ധേയമായ ഗാനം ആലപിച്ച് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച മികച്ച ഗായകനാണ് റോബിന്‍ റോയി ഇരുവേലിക്കുന്നേല്‍.
കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.ഇപ്പോള്‍ ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.
ജോലിത്തിരക്കിനിടയിലും പാട്ട് ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോബിന്‍. വെള്ളികുളം ഇടവക റോയി ആന്റണിയുടെയും ഷീജ റോയിയുടെയും മകനാണ്.
ഇപ്പോള്‍ തിരുവല്ലയിലാണ് താമസിക്കുന്നത്. സണ്ണി കണിയാംകണ്ടത്തില്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ഷാജി ചൂണ്ടിയാനി പുറത്ത്, ജെസ്സി ഷാജി ഇഞ്ചയില്‍, ബിജു പുന്നത്താനത്ത്, ജയ്‌സണ്‍ വാഴയില്‍ ബിനോയി ഇലവുങ്കല്‍,അമല്‍ ബാബു ഇഞ്ചയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.