ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു - സന്ധ്യാപ്രാര്‍ത്ഥന

ഞങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഞങ്ങളുടെ നല്ല ഈശോ നാഥാ... അങ്ങേക്കായ് ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തിയും ധൈര്യവും തരേണമേ പലപ്പോഴും ദൈവമേ, അങ്ങേ ശബ്ദം കേള്‍ക്കാതേ ഞങ്ങള്‍ നടന്നുനീങ്ങിയ വഴികള്‍ ഞങ്ങള്‍ക്ക് പരാജയം സമ്മാനിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ് തിരികെ അങ്ങിലേക്ക് നടന്നടുക്കുവാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. ഈ പ്രാര്‍ത്ഥനാവേളയില്‍ ഞങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കണമേ. ജോലിയില്ലാതെയും ഉപജീവനത്തിനു വഴിയില്ലാതെയും നട്ടം തിരിയുന്ന മക്കളെ തൃക്കണ്‍പാര്‍ക്കണമേ, വളരെ പ്രത്യേകിച്ച് ജോലിനഷ്ടമായ മക്കളെയും / കടബാധ്യതയില്‍ ആത്മഹത്യയെക്കുറിച്ച് ആലോച്ചിച്ച് മനം തകര്‍ന്നിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ അങ്ങ് കാണാതെ പോകല്ലേ. ജോലി തേടി അന്യരാജ്യങ്ങളില്‍ പോയി. അര്‍ഹമായ ജോലി ലഭിക്കാതെയും, ചെയ്യുന്ന ജോലിയ്ക്ക് അര്‍ഹമായ വേതനം ലഭിക്കാതെയും, താമസത്തിനും, ഭക്ഷണത്തിനു പോലും വക കിട്ടാതെ കഷ്ട്ടപ്പെട്ട് ജീവിക്കുന്ന പ്രവാസികളെ ജന്മനാട്ടില്‍ തിരിച്ചെത്തിച്ച് കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാന്‍ കൃപ അരുളണമേ...
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ നാമത്തില്‍... ആമേന്‍