"മുഖ്യമന്ത്രിയെ നാളെ അറിയാം"; ചർച്ചയിൽ പൂർണ തൃപ്തനെന്ന് കെ. മുരളീധരൻ

 
muraleedharan

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ അറിയാമെന്ന് വട്ടിയൂർക്കാവ് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രാഹുൽ ഗാന്ധിയുമായി 10 മിനിറ്റോളം ചർച്ച നടത്തി. ചർച്ചയിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തേക്ക് ഇന്ന് തന്നെ തിരിക്കാനായിരുന്നു നേരത്തെ മുരളീധരൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടതായാണ് വിവരം.

എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണണൻ, കെ. സുധാകരൻ തുടങ്ങി മറ്റ് മുതിർന്ന നേതാക്കളും ഡൽഹി തുടരുകയാണ്.

Tags

Share this story

From Around the Web