'ആക്രമണം നടക്കുമ്പോള്‍ താന്‍ ആ മേഖലയില്‍ ഉണ്ടായിരുന്നില്ല'; വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം തള്ളി ഡല്‍ഹി ഡിസിപി
സിജെപി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഡല്‍ഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോള്‍ താന്‍ ആ മേഖലയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം.
ആക്രമണം നടക്കുമ്പോള്‍ മേഖലയില്‍ നിന്നും അരകിലോമീറ്റര്‍ അകലെയായിരുന്നു താന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ജനറല്‍ ഡയറി എന്‍ട്രിയില്‍ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് ഡിസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്നായിരുന്നു രേഖപ്പെടുത്തല്‍.
ആര്‍എഎഫ് പെല്ലറ്റ് ഗണ്‍ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആര്‍ പി എഫ് കണ്ടെത്തല്‍. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് 55 നോണ്‍-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞിരുന്നു.
അതേസമയം,ഡല്‍ഹിയില്‍ സി ജെ പി പാര്‍ലമെന്റ് മാര്‍ച്ചിനെ നേരിട്ടതില്‍ അടിമുടി വീഴ്ച്ചയെന്നാണ് ആര്‍ എ എഫ് വിലയിരുത്തല്‍.
വിദ്യാഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുന്‍പ് മതിയായ നിര്‍ദേശങ്ങളും ചുമതലയും നല്‍കുന്നതിലും വീഴ്ച്ചയുണ്ടായി എന്നും കണ്ടെത്തിയിരുന്നു.