'ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം'; മെനുവും രുചിയും അറിയാമെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്'- കുഞ്ചാക്കോ ബോബന്‍' എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നടന്റെ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി.
ചാക്കോച്ചന്‍ സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യം ചില മാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കുന്നതെന്ന് പറഞ്ഞ മന്ത്രി, അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുകയും ചെയ്തു.
ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടെ താനും വരാം.
സര്‍ക്കാര്‍ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം. കുട്ടികള്‍ക്കും സന്തോഷമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂളുകളില്‍ പുതുക്കിയ ഭക്ഷണ മെനു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രാബല്യത്തിലായിരുന്നു. ഇത്തരമൊരു പരിപാടിയില്‍ കുഞ്ചാക്കോ ബോബന്‍ പങ്കെടുത്ത ക്ലിപ് ആണ് പ്രചരിക്കുന്നത്.