'ഉറങ്ങുംമുമ്പ് എന്നും ആ വീഡിയോ കാണുമായിരുന്നു! പോലീസ് നീക്കിയത് അന്യായമായി''; എഐ ഡാന്‍സില്‍ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശന്‍

 
 V d satheeshan

'ഉറങ്ങുംമുമ്പ് എന്നും ആ വീഡിയോ കാണുമായിരുന്നു! പോലീസ് നീക്കിയത് അന്യായമായി''; എഐ ഡാന്‍സില്‍ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശന്‍

തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ തന്റെ ഡാന്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍. പോലീസിന്റെ ഈ നടപടി തികച്ചും അന്യായമാണെന്ന് അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി. കഴിഞ്ഞമാസമാണ് 'എഐ കവല' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ എഐ ഡാന്‍സ് സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ വീഡിയോ ഇന്ത്യയില്‍ നിരോധിക്കുകയായിരുന്നു.

തൃശൂരില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഡാന്‍സ് വീഡിയോ നിര്‍മിച്ചത്. തമിഴ് നടന്‍ വിജയ്യെ പോലെ നൃത്തം ചെയ്യുന്ന രീതിയിലുള്ള ഈ വീഡിയോ ഏറെ മനോഹരമായിരുന്നുവെന്നും, വിജയ്യെക്കാള്‍ മികച്ച രീതിയിലാണ് താന്‍ അതില്‍ ഡാന്‍സ് ചെയ്തതെന്ന് ഒട്ടനവധി ചെറുപ്പക്കാര്‍ തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി അനുസ്മരിച്ചു.

Tags

Share this story

From Around the Web