ഞാവല്‍പ്പഴമെന്ന് കരുതി കഴിച്ചത് വിഷക്കായ. താമരശ്ശേരിയില്‍ 14 കാരന്‍ ചികിത്സയില്‍

 
BERRY



വയനാട്:  ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. 

ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് ശനിയാഴ്ച ഞാവല്‍പ്പഴമെന്ന് കരുതി 14 കാരന്‍ വിഷക്കായ കഴിച്ചത്.

കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞാവല്‍പ്പഴത്തിന്റെ സമയമാണിത്. അതുകൊണ്ട് ഞാവല്‍പ്പഴമാണ് എന്ന് കരുതി കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
 

Tags

Share this story

From Around the Web