‘ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്, വിജയിക്കാന്‍ വേണ്ടിയല്ല….’സ്‌പെയ്‌ന്റെ കത്തോലിക്കാ കോച്ചിന്റെ വാക്കുകള്‍ വൈറലാകുന്നു

 
2333

ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ അത് ലോകകപ്പ് ഫൈനലില്‍ വിജയിക്കാന്‍ വേണ്ടിയല്ല മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും നല്ല റിസള്‍ട്ട് കിട്ടാനും വേണ്ടിയാണ്.’ സ്‌പെയ്‌ന്റെ നാഷനല്‍ ടീം കോച്ച് ലൂയിസ് ദെ ലാ ഫ്യൂയെന്റേയുടെ വാക്കുകളാണ് ഇത്. ഭാഗ്യം എന്ന് എല്ലാവരും പറയുന്ന ഒരു തരം അന്ധവിശ്വാസമല്ല അദ്ദേഹം തനിക്ക് ലഭിക്കുന്ന വിജയങ്ങളെക്കുറിച്ചു പറയുമ്പോള്‍ പരാമര്‍ശിക്കുന്നത്. മറിച്ച് അനുദിനം ദൈവവുമായുള്ള ബന്ധം വഴി ലഭിക്കുന്ന നന്മകളെക്കുറിച്ചാണ്.

ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടാന്‍ വേണ്ടി മാത്രമുള്ളതല്ല അദ്ദേഹത്തെ സംബന്ധി്ച്ചിടത്തോളം പ്രാര്‍ത്ഥന. മറിച്ച് അനുദിന ജീവിതത്തിന്റെ ഭാഗവും തുടര്‍ച്ചയായ നന്ദിപ്രകടനത്തിന്റെ ഭാഗവുമാണ്. ഞാന്‍ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു. ഓരോ ദിവസവും ആരോഗ്യത്തോടെ ഉണര്‍ന്നെണീല്ക്കുന്നതിന് ദൈവത്തിന് നന്ദി പറയുന്നു. എന്നെ സഹായിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുമ്പോള്‍ എതിരാളിയെ സഹായിക്കരുത് എന്നുകൂടി അതില്‍ അര്‍ത്ഥമുണ്ട്. അതുകൊണ്ട് ഞാനൊരിക്കലും അങ്ങനെ പ്രാര്‍ത്ഥിക്കാറില്ല. മറിച്ച് എനിക്ക് ആരോഗ്യം നല്കണമേയെന്ന് പ്രാര്‍ത്ഥിക്കും, നന്നായി കളിക്കാനുള്ള ആരോഗ്യം. അതുകിട്ടിയാല്‍ എനിക്ക് മറ്റൊന്നും പ്രശ്‌നമില്ല,

ആരോഗ്യമുണ്ടെങ്കില്‍ എനിക്കെല്ലാ ദിവസവും യുദ്ധം ചെയ്യാന്‍ കഴിയും. എനിക്ക് എന്ന് ആരോഗ്യം നശിച്ചോ എനിക്ക് പിന്നെ ഒന്നും ചെയ്യാന്‍ കഴിയാതെയാവും.’ ദെ ലെ ഫ്യൂയെന്റേ പറഞ്ഞു. ഇദ്ദേഹത്തിന്റെ കത്തോലിക്കാവിശ്വാസം പരക്കെ ആഘോഷിക്കപ്പെടുന്നുണ്ട്.

ചെറുപ്പം മുതല്‍ കത്തോലിക്കാവിശ്വാസത്തിലാണ് അദ്ദേഹം വളര്‍ന്നുവന്നത്. മുതിര്‍ന്നപ്പോഴും അദ്ദേഹം ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. മാച്ചു തുടങ്ങുന്നതിന് മുമ്പ് കുരിശുവരയ്ക്കുന്നത് ഒരു അന്ധവിശ്വാസമല്ലെന്നും താനെന്താണോ വിശ്വസിക്കുന്നത് അത് പ്രകടിപ്പിക്കുന്ന ലളിതമായ പ്രവൃത്തി മാത്രമാണെന്നും അദ്ദേഹം പറയുന്നു.

Tags

Share this story

From Around the Web