ജീവിതത്തില്‍ ഇത്രയും സങ്കടകരമായ മറ്റൊരു അനുഭവം ഉണ്ടായിട്ടില്ല. ഹൃദയം വേദന കൊണ്ട് നിറയുകയാണെന്നും നടന്‍ വിജയ്

കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ അവസാനം പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിജയ്. ജീവിതത്തില്‍ ഇത്രയും സങ്കടകരമായ മറ്റൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഹൃദയം വേദന കൊണ്ട് നിറയുകയാണെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു.
ഇത്രയും സങ്കടപ്പെട്ട ഒരു നിമിഷം വേറെ ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ റാലിയില്‍ എത്തിയത് എന്നോടുള്ള സന്തോഷം കൊണ്ടാണെന്നും വിജയ് വീഡിയോയിലൂടെ പറയുന്നു. സത്യം ഒരു ദിവസം പുറത്ത് വരുമെന്നും വിജയ് പറഞ്ഞു. എന്നെ ലക്ഷ്യമിട്ടോളൂ എന്നും എന്റെ പ്രവര്‍ത്തകരെ വെറുതെ വിടണമെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു.
രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് വീഡിയോയില്‍ പറയുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരൂരില്‍ തുടരാത്തതെന്നും വിജയ് വീഡിയോല്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് പറഞ്ഞു. ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് വീഡിയോയില്‍ പറയുന്നു.