'പെറ്റമ്മയെപ്പോലും മറക്കുന്നു'. സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. മകനെതിരെ കൊലപാതകശ്രമം ചുമത്തി അറസ്റ്റു ചെയ്തു

 
BNEESH


കോഴിക്കോട്:സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. 

മകനെതിരെ കാലപാതകശ്രമം ചുമത്തി അറസ്റ്റു ചെയ്തു. 

കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും, സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം ഉണ്ടായത്. 

സംഭവത്തില്‍ പൊലീസ് കേസെടുത്തു. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
 

Tags

Share this story

From Around the Web