ഹെഡ്‌ഫോണ്‍ വെച്ചതിനാല്‍ ട്രെയിന്‍ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിന്‍ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

 
aryankavu


കൊല്ലം: ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിന്‍ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ജോണ്‍ എന്ന യുവാവിന്റെ കൈയ്യാണ് അറ്റുപോയത്. 


മധുരൈ ഗുരുവായൂര്‍ ട്രെയിനാണ് ഇയാളെ തട്ടിയത്. ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ലെന്ന് വിവരം. 

അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി അധികൃതര്‍ യുവാവിനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 

Tags

Share this story

From Around the Web