'കാറിന് സൈഡ് കൊടുത്തില്ല'; കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും മര്‍ദനം.ഭക്ഷണ സാമ്പിളുകള്‍  ഓഫീസിലേക്ക് നല്‍കാനായി  പോവുമ്പോഴാണ് സംഭവം

 
CAR


കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടില്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും മര്‍ദനം.

 ഭക്ഷ്യ സുരക്ഷാവകുപ്പിലെ ബാലുശേരി സര്‍ക്കിള്‍ ഓഫീസര്‍ പി.ജി. ഉന്‍മേഷിനും ഡ്രൈവര്‍ പ്രമോദിനുമാണ് മര്‍ദനമേറ്റത്. ഭക്ഷണ സാമ്പിളുകള്‍ പാളയത്തെ ഓഫീസിലേക്ക് നല്‍കാനായി വകുപ്പ് വാഹനത്തില്‍ പോവുമ്പോഴാണ് സംഭവം. 

എതിര്‍ദിശയില്‍ വന്ന കാര്‍ യാത്രക്കാരനായ ചേവായൂര്‍ സ്വദേശി സജീവ് രാജാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മര്‍ദിക്കുകയും കാറിന്റെ ജനല്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്.

Tags

Share this story

From Around the Web