ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, തന്നെ കേസില്‍ കുടുക്കിയതാണ്; അറസ്റ്റിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വൈദ്യപരിശോധനയ്ക്ക് ശേഷം വിജിലന്‍സ് കോടതി മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായ തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
കൂടാതെ, സ്വര്‍ണ്ണപ്പാളികളില്‍ ചെമ്പ് തെളിഞ്ഞതിനെത്തുടര്‍ന്ന് അവ സ്വര്‍ണ്ണം പൂശാനായി കൊണ്ടുപോകാന്‍ അനുമതി നല്‍കിക്കൊണ്ട് കുറിപ്പ് എഴുതി നല്‍കിയതും തന്ത്രിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.