എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല’; ശുഭാൻഷു ശുക്ല ഇന്ത്യയിലേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്‌എസ്) ചരിത്രപരമായ സന്ദർശനത്തിന് ശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ഇന്‍സ്റ്റഗ്രാാം കുറിപ്പിലൂടെയാണ് ശുഭാംശു ഇക്കാര്യം അറിയിച്ചത്.
വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനുശേഷം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തെ ജനങ്ങളെയും കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന് വിമാനയാത്രയ്ക്കിടെ എഴുതിയ വൈകാരിക കുറിപ്പില്‍ ശുഭാംശു പറയുന്നു.
ഒരു വിമാനത്തിൽ ഇരിക്കുന്ന പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശുക്ല, യുഎസിൽ നിന്ന് പോകുമ്പോൾ സമ്മിശ്ര വികാരങ്ങളാൽ നിറഞ്ഞിരുന്നുവെന്നും, നാട്ടിലുള്ള എല്ലാവരുമായും തന്റെ അനുഭവങ്ങൾ പങ്കിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കാനാവില്ലെന്നും അതിന്റെ അടിക്കുറിപ്പിൽ പറഞ്ഞു.
‘ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ഇരിക്കുമ്പോള്‍ മനസില്‍ സമ്മിശ്ര വികാരങ്ങളാണ്.
ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്ന ഒരു കൂട്ടം പേരെ വിട്ടുപോകേണ്ടിവന്നതില്‍ എനിക്ക് ദുഃഖമുണ്ട്.
ദൗത്യത്തിനുശേഷം ആദ്യമായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാന്‍ പോകുന്നതിന്റെ ആവേശത്തിലുമാണ് ഞാന്‍. ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു’- അദ്ദേഹം കുറിച്ചു. ദൗത്യത്തിനിടയിലും ശേഷവും എല്ലാവരില്‍ നിന്നും അവിശ്വസനീയമായ സ്‌നേഹവും പിന്തുണയും ലഭിച്ചു.
എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. വിടവാങ്ങലുകള്‍ പ്രയാസകരമാണ്.
പക്ഷേ ജീവിതത്തില്‍ നാം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണം. എന്റെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ സ്‌നേഹത്തോടെ പറയുന്നതുപോലെ ബഹിരാകാശ യാത്രയിലെ ഒരേയൊരു സ്ഥിരമായ കാര്യം മാറ്റമാണ്.
ഇത് ജീവിതത്തിനും ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.