''സ്വര്‍ണം വിറ്റാണ് ഭാര്യക്കായി 18 പ്രോ വാങ്ങുന്നത്': ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ നീണ്ട നിര

 
IPHONE


ന്യൂഡല്‍ഹി: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 18 പ്രോ സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പന ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വന്‍ ജനത്തിരക്കാണ് രാജ്യത്തെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍. പുലര്‍ച്ചെ മുതല്‍ തന്നെ ഫോണ്‍ സ്വന്തമാക്കാനായി ആളുകളുടെ നീണ്ട നിരയാണ് എങ്ങും.

ഡല്‍ഹി നോയിഡയിലുള്ള ഡിഎല്‍എഫ് മോള്‍ ഓഫ് ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ 8 മണിക്ക് സ്റ്റോര്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ആളുകളുടെ നീണ്ട വരിയാണെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒന്നാമതായി നിന്ന ഡല്‍ഹി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യക്കായി ഐഫോണ്‍ 18 പ്രോ (ബര്‍ഗണ്ടി കളര്‍) വാങ്ങാനാണ് താന്‍ എത്തിയതെന്നും ഇതിനായി കൈവശമുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

'' മുന്‍പ് കൈയില്‍ പണമില്ലായിരുന്നു, ഇപ്പോള്‍ പണമുണ്ട്. ഭാവിയില്‍ പണം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയില്ല, അതിനാല്‍ ഇന്നത്തെ ജീവിതം ആസ്വദിക്കുന്നു'- എന്നായിരുന്നു ഇയാളുടെ പ്രതികരണം.
മറ്റൊരു ഉപഭോക്താവായ പഞ്ചാബ് സ്വദേശി ഗുര്‍ദിത സിംഗ് തന്റെ നിശ്ചയിച്ച ഉറപ്പിച്ച പെണ്‍കുട്ടിക്കായി ഐഫോണ്‍ 18 പ്രോ വാങ്ങാനാണ് സുഹൃത്തിനൊപ്പം നോയിഡയില്‍ എത്തിയത്. പുലര്‍ച്ചെ 6 മണി മുതല്‍ ഇവര്‍ സ്റ്റോറിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഭാര്യയാകാന്‍ പോകുന്നയാള്‍ക്ക് സമ്മാനമായി നല്‍കുന്ന ഐഫോണ്‍ 18 പ്രോയ്ക്ക് പുറമെ തനിക്കായി ഐഫോണ്‍ 18 പ്രോ മാക്‌സ് മോഡലും ഇയാള്‍ സ്വന്തമാക്കി.

രണ്ട് ഫോണുകള്‍ക്കുമായി 3.5 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായി ഗുര്‍ദിത വ്യക്തമാക്കി.രാജ്യത്തുടനീളമുള്ള ആപ്പിള്‍ ഔദ്യോഗിക സ്റ്റോറുകളിലും മറ്റ് പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലും പുതിയ ഐഫോണുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ വിപണിയില്‍ ഐഫോണ്‍ 18 പ്രോയ്ക്ക് 1,64,900 മുതലും, വലിയ ഡിസ്പ്ലേയും മികച്ച ബാറ്ററിയുമുള്ള ഐഫോണ്‍ 18 പ്രോ മാക്‌സിന് 1,79,900 മുതലുമാണ് വില വരുന്നത്. ആപ്പിളിന്റെ ഫോള്‍ഡബിള്‍ വിസ്മയം ഡ്യുവോ കുറച്ച് കഴിഞ്ഞെ എത്തൂ.

Tags

Share this story

From Around the Web