ക്രിസ്തുവില്‍ വിശ്വസിച്ചു; എത്യോപ്യയില്‍ പതിനഞ്ചുകാരിക്ക് നേരെ വധഭീഷണിയും ക്രൂരമായ പീഡനവും

 
paksitani


ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗം സ്വീകരിച്ചതിന്റെ പേരില്‍ എത്യോപ്യയില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിക്ക് നേരെ കടുത്ത വധഭീഷണിയും ക്രൂരമായ പീഡനവും. 


സുഡാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹാറോജി വാഡോ സ്വദേശിനിയായ ഇന്‍ദി മീഖായേല്‍ (കിറശശ ങശസമമ'ലഹ) എന്ന പെണ്‍കുട്ടിയാണ് സ്വന്തം കുടുംബത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും നിരന്തരമായ ഭീഷണികള്‍ നേരിടുന്നത്.

2025 ജൂണിലാണ് ഇന്‍ദി ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. ഇതറിഞ്ഞതോടെ കുടുംബവും ബന്ധുക്കളും അവള്‍ക്കെതിരെ തിരിയുകയായിരുന്നു. തങ്ങള്‍ക്കും സമൂഹത്തിനും അവള്‍ അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച കുടുംബം, ഇസ്ലാം മതത്തിലേക്ക് മടങ്ങിവന്നില്ലെങ്കില്‍ അവളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 

നിലവില്‍ ഡംബി ഡൊല്ലോ എന്ന സ്ഥലത്താണ് ഇന്‍ദി താമസിക്കുന്നത്. പെണ്‍കുട്ടിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ വീടിന് സമീപത്തായി തോക്കുധാരികളായ ചിലരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

നിരന്തരമായ ഭീഷണികളെ തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ അവള്‍ക്ക് സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുരക്ഷാ കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വന്നത്.


''ഞാന്‍ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ആരെങ്കിലും എന്നെ ആക്രമിക്കുമോ എന്ന ചിന്ത കാരണം എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയുന്നില്ല. പഠനം തുടര്‍ന്ന് നല്ലൊരു ഭാവി കെട്ടിപ്പടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. 

എന്നാല്‍ ജീവന് ഭീഷണിയായതോടെ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തേണ്ടി വന്നു,'' ഇന്‍ദി തന്റെ അവസ്ഥ വിവരിക്കുന്നു. 

തന്റെ ജീവനും കുടുംബത്തിന്റെ പിന്തുണയും നഷ്ടപ്പെട്ടാലും യേശുവിനെ തള്ളിപ്പറയാന്‍ താന്‍ തയ്യാറല്ലെന്ന് ഇന്‍ദി വ്യക്തമാക്കി. കടുത്ത ഒറ്റപ്പെടലും ദുരിതവും അനുഭവിക്കുമ്പോഴും ദൈവം തന്നോടൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ഈ പതിനഞ്ചുകാരി.

Tags

Share this story

From Around the Web