ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും:സന്ധ്യപ്രാര്‍ത്ഥന

​​​​​​​

 
 jesus christ-58

കാരുണ്യവാനായ ഈശോയെ... അവിടുന്ന് നല്‍കിയതല്ലാതെ ഒന്നും ഞങ്ങളുടെ ജീവിതത്തിലില്ലാ എന്ന് ഞങ്ങള്‍ അറിയുന്നു. ഈ നിമിഷം വരെ അങ്ങേ സ്‌നേഹവും അനുഗ്രഹവും ഒന്നുമാത്രമാണ് ഞങ്ങള്‍ക്ക് പൊരുതാനുള്ള ശക്തിയും നിലനില്‍ക്കുവാനുള്ള ഊര്‍ജ്ജവും പ്രദാനം ചെയ്തത്. ഈ പ്രാര്‍ത്ഥനാവേളയില്‍ അങ്ങേ പരിശുദ്ധാത്മാവിനെ ഈ സമൂഹത്തിലേക്ക് അയക്കേണമേ. അഭിഷേകമായി ആന്തരീകസൗഖ്യമായി ആത്മാവ് ഞങ്ങളില്‍ ആവസിക്കട്ടെ. വിടുതലും ആത്മവിശ്വാസവും സകലരിലും നിറയുവാന്‍ ഈശോയുടെ ആത്മാവേ ഇറങ്ങി വരേണമെ. നന്ദി നിറഞ്ഞ ഹൃദയത്തോടും ജ്വലിക്കുന്ന ആത്മാവോടും കൂടി ഞങ്ങളുടെ കുടുംബമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. വാടിപ്പോയത് നനക്കേണമേ. തണുത്തുറഞ്ഞുപോയത് തീയില്‍ അഭിഷേകം ചെയ്യണേ.. നാഥാ ഞങ്ങളുടെ പ്രാര്‍ത്ഥനക്ക് ഉത്തരമില്ലാതെ പോകരുതെ. ഞങ്ങളുടെ അപേക്ഷകള്‍ ഗൗനിക്കാതിരിക്കരുതേ. പാപികളും ബലമില്ലാത്തവരുമാണ് ഞങ്ങള്‍. എങ്കിലും അങ്ങേ കാരുണ്യം ഞങ്ങളെ താങ്ങി നിര്‍ത്തട്ടെ... നന്ദി ഈശോയെ... നന്ദി പരിശുദ്ധാത്മാവേ... നന്ദി ആബാ പിതാവേ... ആമേന്‍

Tags

Share this story

From Around the Web