എണ്ണ വില കൂടുന്നതില്‍ തനിക്ക് ആശങ്കല്ല. ഇറാന്‍ യുദ്ധം അവസാനിക്കുമ്പോള്‍ എണ്ണ വില താഴ്ന്നോളും:ഡോണള്‍ഡ് ട്രംപ് 

 
TRUMPH

എണ്ണ വില കൂടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധം അവസാനിക്കുമ്പോള്‍ എണ്ണ വില താഴ്ന്നോളും. 

എണ്ണ വില കുറയ്ക്കുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു. എണ്ണ വില കുറയ്ക്കാന്‍ എണ്ണ കമ്പനി സി ഇ ഒ-മാരുമായി യു എസ് ഊര്‍ജസെക്രട്ടറി ക്രിസ് റൈറ്റ് ചര്‍ച്ച തുടരവേയാണ് ട്രംപിന്റെ നിലപാട് മാറ്റം.ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വില കൂടിയാല്‍ കൂടട്ടെ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനിലെ സൈനിക നീക്കത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്നും പെട്രോള്‍ പമ്പുകളിലെ വില വര്‍ദ്ധനവ് തന്നെ അലട്ടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

 എനിക്ക് അതില്‍ ആശങ്കയൊന്നുമില്ല. യുദ്ധം അവസാനിക്കുമ്പോള്‍ വില പെട്ടെന്ന് കുറയും. ഇപ്പോള്‍ ഇന്ധനവില കൂടുന്നതിനേക്കാള്‍ പ്രധാനം ഈ സൈനിക നീക്കമാണെന്നും ട്രംപ് പറഞ്ഞു.

യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആഗോള എണ്ണവില 16 ശതമാനമാണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ ഗാലന് 27 സെന്റ് വരെ വര്‍ദ്ധിച്ച് പെട്രോള്‍ വില 3.25 ഡോളറില്‍ എത്തിനില്‍ക്കുന്നു. 

ഇറാന്‍ നാവികസേന ഇപ്പോള്‍' കടലിന്റെ അടിത്തട്ടിലാണെന്നും' അതുകൊണ്ട് ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണക്കടത്തിന് തടസ്സമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

Tags

Share this story

From Around the Web