കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്: ജസ്റ്റീസ് ജെ.ബി. കോശി

 
jsutice j b koshy


തൃശൂര്‍: നന്നായി പഠിച്ച് ആര്‍ക്കും കുഴപ്പങ്ങളില്ലാതെയും മറ്റുള്ള സമുദായങ്ങളെ ഹനിക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ക്രൈസ്തവ സമുദായത്തെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും പഠിക്കാനായി നിയുക്തനായിരുന്ന ജസ്റ്റീസ് ജെ.ബി. കോശി.

കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ കുറേയൊക്കെ നടപ്പാക്കു ന്നുണ്ടെന്നും എല്ലാം നടപ്പാക്കുമെന്നു വിശ്വസിക്കാമെന്നും ജസ്റ്റീസ് ജെ.ബി. കോശി മാധ്യമങ്ങളോടു പ്രതികരിച്ചു. കമ്മീഷനു റിപ്പോര്‍ട്ട് തയാറാക്കാന്‍ ധാരാളം വിവരങ്ങള്‍ തന്നു സഹായിച്ചത് ആര്‍ച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്താണെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web