‘ഗവണ്‍മെന്റിനോട് നന്ദിയുണ്ട്, പക്ഷേ വേണ്ട’; വൈദികര്‍ക്കുള്ള അലവന്‍സ് ബംഗ്ലാദേശിലെ കത്തോലിക്ക സഭ സ്വീകരിക്കില്ല
ധാക്ക: ബംഗ്ലാദേശ് സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളിലെയും പുരോഹിതര്‍ക്കായി പ്രഖ്യാപിച്ച പ്രതിമാസ അലവന്‍സ് സ്വീകരിക്കേണ്ടതില്ലെന്ന് കത്തോലിക്കാ സഭ ഔദ്യോഗികമായി തീരുമാനിച്ചു. പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ മാര്‍ച്ച് 14-നാണ് ചരിത്രപരമായ ഈ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും ധാക്ക ആര്‍ച്ചുബിഷപ്പുമായ ബിജോയ് ഡിക്രൂസാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ നല്ല മനസിനും പരിഗണനയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, കത്തോലിക്കാ വൈദികര്‍ക്കായി നീക്കിവെച്ച തുക വിനയപൂര്‍വ്വം നിരസിക്കുന്നതായി അറിയിച്ചു.
ദൈവവചനം പ്രസംഗിക്കാനും ആത്മീയ ശുശ്രൂഷകള്‍ക്കുമായി ജീവിതം സമര്‍പ്പിച്ചവരാണ് കത്തോലിക്കാ വൈദികരെന്നും സഭയിലെ വിശ്വാസികള്‍ നല്‍കുന്ന സ്‌നേഹപൂര്‍വ്വമായ സംഭാവനകള്‍ കൊണ്ടാണ് വൈദികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതെന്നും ആര്‍ച്ചുബിഷപ് ഡിക്രൂസ് വിശദീകരിച്ചു. വിശ്വാസികളുടെ ഈ പങ്കാളിത്തം തുടരാനാണ് സഭ ആഗ്രഹിക്കുന്നത്. എന്നാല്‍ കുടുംബമായി കഴിയുന്ന മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലെ പാസ്റ്റര്‍മാര്‍ ഈ സഹായം സ്വീകരിക്കുന്നതില്‍ സഭയ്ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മതകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയം പിന്നാക്കം നില്‍ക്കുന്ന ക്രൈസ്തവരെ സഹായിക്കാന്‍ മുമ്പോട്ട് വരണമെന്ന് ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, ദരിദ്രര്‍ക്കുള്ള ചികിത്സാ സഹായം, വിധവകള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍, ശ്മശാനങ്ങളുടെ നിര്‍മാണവും നവീകരണവും തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന് ക്രൈസ്തവസമൂഹത്തെ സഹായിക്കാനാകുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
ബംഗ്ലാദേശിലെ എട്ട് രൂപതകളിലായി ഏകദേശം 4 ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. രാജ്യത്തെ മൊത്തം ക്രൈസ്തവരുടെ മൂന്നില്‍ രണ്ട് ഭാഗവും കത്തോലിക്കരാണ്. ന്യൂനപക്ഷമാണെങ്കിലും രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.