ഹൈഡ്രജൻ ട്രെയിൻ നിർമാണം പൂർത്തിയായി. സർവീസ് നടത്തുക ഈ സംസ്ഥാനത്ത്

 
Train

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ ഉടൻ ട്രാക്കിലെത്തും. ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയിൽ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ഹൈഡ്രജൻ ട്രെയിൻ കരുത്തിലേക്ക് ഇന്ത്യയും എത്തുന്നത്. ഇതോടെ ഹൈഡ്രജൻ ട്രെയിനുള്ള ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങൾക്ക് ഹൈഡ്രജൻ ട്രെയിനുണ്ട്.

1200 എച്ച് പി കരുത്തുള്ള എൻജിനുകളാണ് ചെന്നൈയിൽ തയ്യാറായ ഹൈഡ്രജൻ ട്രെയിനുള്ളത്. നിരീക്ഷണ ക്യാമറകളും ഓട്ടോമാറ്റിക് ഡോളുകളുമുണ്ടാകും. മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കും. ഈ സെഗ്‌മെൻ്റിലുള്ള ലോകത്തെ ഏറ്റവും ശക്തവും നീളമേറിയതുമായ ട്രെയിനായിരിക്കും ഇന്ത്യയുടെത്.


2,600 യാത്രക്കാർക്ക് യാത്ര ചെയ്യാം. അതേസമയം, ഈ ട്രെയിൻ നോര്‍ത്തേണ്‍ റെയില്‍വേ പരിധിയിലാണ് ഓടുക. ഹരിയാനയിലായിരിക്കും സർവീസ്. സോനിപത്- ജിന്ധ് പാതയില്‍ ഉടൻ പരീക്ഷണയോട്ടമുണ്ടാകും. ഓരോ പവര്‍ കാറും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിലിണ്ടറുകളില്‍ 220 കിലോ ഹൈഡ്രജന്‍ വഹിക്കും.

Tags

Share this story

From Around the Web