ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വെബ്‌സൈറ്റുകള്‍ക്ക് വിറ്റ സംഭവം: ഹൈക്കോടതിയെ സമീപിക്കാന്‍ കുടുംബം
കൊല്ലം:കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വെബ്‌സൈറ്റുകള്‍ക്ക് വിറ്റു എന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കുടുംബം.
യുവതിയുടെ പരാതിയില്‍ മകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മൊഴി രേഖപ്പെടുത്താന്‍ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം. യുവാവിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് യുവതിയുടെ ആവശ്യം.
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന കേസില്‍, യുവതിയുടെ പരാതിയിലാണ് സിഡബ്ല്യൂസി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. 4 വയസ്സുള്ള മകളുടെ മുന്നില്‍ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്നായിരുന്നു അമ്മയുടെ പരാതി.
കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി മൊഴി രേഖപ്പെടുത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സിഡബ്ല്യൂസി നിര്‍ദ്ദേശം നല്‍കിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് കൗണ്‍സിലിംഗ് നടത്തുക.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും പോക്‌സോ ചുമത്തി കേസെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും, അന്വേഷണം എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.