സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റ സംഭവം; വെബ്സൈറ്റുകളില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍

 
court



കൊല്ലം:കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ യുവതി ഹൈക്കോടതിയെ സമീപിച്ചു. 


വിദേശ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാന്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നു ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 


കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്താന്‍ തയ്യാറായില്ലെന്നും, ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമാണ് ആ വകുപ്പ് ചേര്‍ത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.


 പ്രതിയെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ലെന്നും, ഓരോ നിമിഷവും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത് തനിക്ക് മാനസികമായി വലിയ ആഘാതം ഉണ്ടാക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. കിടപ്പുമുറിയിലെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റതിന് പുറമെ, വിദേശത്തുനിന്നും നാട്ടിലെത്തിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. 

പ്രതിക്ക് 'വൈഫ് സ്വാപ്പിങ്' (പങ്കാളിയെ പങ്കുവെക്കല്‍) സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. 

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വെബ്സൈറ്റുകളില്‍ നിന്ന് ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി നിയമപോരാട്ടവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Tags

Share this story

From Around the Web