തെലുങ്കാനയിൽ ഭർത്താവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഭാര്യ കസ്റ്റഡിയിൽ
Sep 29, 2026, 12:32 IST
ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേരിയലിൽ ഭർത്താവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യൂട്യൂബ് ചാനൽ റിപ്പോർട്ടർ വൈദ്യ മോഹൻ (45) ആണ് കൊല്ലപ്പെട്ടത്.
സംഭവസമയത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ജുനയും (40) മകളുമാണ് വീട്ടിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കുടുംബവഴക്കിനെത്തുടർന്ന് കല്ല് ഉപയോഗിച്ച് വൈദ്യ മോഹനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് എത്തി തെളിവെടുപ്പ് നടത്തി.