'18 ദിവസമായി നിരാഹാരം; വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്'; പൊലീസ് നടപടിക്കെതിരെ വളര്‍മതി
തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തലിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി സമരനേതാവ് വളര്‍മതി. സമരത്തിനിടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ഇന്നലെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയ വളര്‍മതി വീണ്ടും സമരപ്പന്തലില്‍ തിരിച്ചെത്തി.
സമാധാനപരമായി സമരം നടത്തിയ തങ്ങള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നാണ് വളര്‍മതിയുടെ ആരോപണം. 18 ദിവസമായി നിരാഹാരം അനുഷ്ഠിച്ച തന്നെ വലിച്ചിഴച്ചാണ് പൊലീസ് സമരപ്പന്തലില്‍ നിന്ന് മാറ്റിയത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും വളര്‍മതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, സമരക്കാര്‍ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കണ്ടോണ്മെന്റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരത്തിനെതിരായ സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സാധാരണക്കാരായ തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുവേണ്ടിയാണ് സമരം ചെയ്യേണ്ടിവന്നതെന്ന് വളര്‍മതി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ രീതിയില്‍ സമരം നടത്തിയിട്ടുണ്ട്. അന്ന് ഇല്ലാതിരുന്ന നിയമപ്രശ്നം ഇപ്പോള്‍ എങ്ങനെയാണ് ഉണ്ടായതെന്നും അവര്‍ ചോദിച്ചു.സമാധാനപരമായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ വ്യക്തമാക്കി.