എഐ കാലത്തെ മാനവികത; ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 25ന് പ്രകാശനം ചെയ്യും, ആകാംക്ഷയോടെ ലോകം
വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം മെയ് 25ന് വത്തിക്കാനില്‍ പ്രകാശനം ചെയ്യും. ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന് പേരി ട്ടിരിക്കുന്ന ചാക്രികലേഖനം, സാങ്കേതി കവിദ്യയുടെ അതിപ്രസര കാലത്ത് മനുഷ്യന്റെ പ്രസക്തിയും ധാര്‍മ്മികതയും നഷ്ടപ്പെടാതിരിക്കാന്‍ ആഗോള സമൂഹം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.
ആഗോളതലത്തില്‍ നിര്‍മ്മിത ബുദ്ധി (എഐ) വരുത്തിവെക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, മനുഷ്യന്റെ അന്തസും അവകാശങ്ങളും ഉയര്‍ത്തി പ്പിടിച്ച് ലോകത്തിന് പുതിയ ദിശാബോധം പകരുന്ന ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ലോകം. പ്രത്യേകിച്ച് ശാ സ്ത്ര-സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
എഐ മനുഷ്യന്റെ ചിന്തയെയും നിലനില്‍പ്പിനെയും തന്നെ സ്വാധീനിക്കുന്ന ഘട്ടത്തിലാണ് മാര്‍ഗ രേഖയുമായി വത്തിക്കാന്‍ രംഗത്തെത്തുന്നത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല, എഐയുടെ ധാര്‍മ്മിക വശങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന കാലത്ത് ഈ രേഖ പുതിയ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വത്തിക്കാനിലെ സിനഡ് ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ മാര്‍പാപ്പ പങ്കെടുക്കും. പ്രമുഖ എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക്കിന്റെ (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫര്‍ ഓല, ദൈവശാസ്ത്രജ്ഞനും യു.കെയിലെ ദുര്‍ഹാം യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാന്‍ഡ്‌സ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സഭയും സാങ്കേതിക ലോകവും തമ്മിലുള്ള അര്‍ത്ഥവത്തായ സംവാദത്തിന് ഈ ചടങ്ങ് വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.