ബത്തേരിഗുണ്ടല്‍പേട്ട കെഎസ്ആര്‍ടിസി ബസില്‍ വന്‍ തിരക്ക്; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച് ജീവനക്കാര്‍

 
batheri



 
ബത്തേരി: ബത്തേരിയില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. അമിത തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ ആദ്യം വിസമ്മതിച്ചു.


ഇന്ന് രാവിലെ 10.30ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം യാത്രക്കാരാണ് കയറാന്‍ എത്തിയത്. സ്ത്രീകളടക്കം ഇരുനൂറിലധികം യാത്രക്കാര്‍ ബസില്‍ കയറാന്‍ ശ്രമിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമായി.


അമിത തിരക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച നടത്തി. വഴിയില്‍ നിന്ന് അധിക യാത്രക്കാരെ കയറ്റില്ലെന്ന വ്യവസ്ഥയില്‍ ഒടുവില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു.

Tags

Share this story

From Around the Web