ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ ആശ്വാസം; ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ 36 അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടു

 
psc

നിലവിലുള്ള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്സിക്ക് വിടാന്‍ തീരുമാനമായി. നിലവിലുള്ള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ നിയമന സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. സര്‍വകലാശാലയിലെ ആകെ 70 അനധ്യാപക തസ്തികകളില്‍ ബാക്കിയുള്ള 34 ഒഴിവുകളിലെ നിയമനങ്ങള്‍ നിലവിലെ പോലെ കരാറടിസ്ഥാനത്തില്‍ തുടരും.

Tags

Share this story

From Around the Web