ഡ്രൈവിങ് ലൈസൻസ് നടപടികളിൽ വൻ ഇളവ്; എച്ച് ടെസ്റ്റിൽ ഇനി റിവേഴ്സ് കാമറ ഉപയോഗിക്കാം, പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ

 
driving test

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് ലൈസൻസ് നടപടികളിൽ ഇളവുകളുമായി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന ഭേദഗതികളുടെ ഭാഗമായാണ് കേരളത്തിലും മാറ്റം വന്നിരിക്കുന്നത്.

പുതുക്കിയ നടപടികളുടെ ഭാഗമായി ഇനി മുതൽ ലൈറ്റ് മോട്ടോർ ഡ്രൈവിങ്ങ് ടെസ്റ്റിന്‍റെ പ്രധാന ഘടകമായ എച്ച് ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിവേഴ്സ് കാമറ ഉപയോഗിക്കാം.

ഇതുവരെയും ഡ്രൈവിങ് ടെസ്റ്റിൽ റിയർവ്യൂ ക്യാമറകൾ ഉപയോഗിക്കുവാൻ അനുവദിച്ചിരുന്നില്ല. വാഹനത്തിന്‍റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്.

ഡ്രൈവിങ് ടെസ്റ്റുകൾ പ്രായോഗികവും ആധുനീക വാഹനങ്ങളുടെ സാങ്കേതികതയുമായി യോജിച്ചതാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

ഇപ്പോൾ വിപണിയിൽ ലഭ്യമായ പുതിയ വാഹനങ്ങളിൽ റിവേഴ്സ് കാമറ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡ്രൈവിങ് പരിശീലന രംഗത്ത് പുതിയ നടപടി വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ തീരുമാനം ഉടൻ തന്നെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ നിലവിൽ വരും.

Tags

Share this story

From Around the Web