കുട്ടികളെ എങ്ങനെ വിശുദ്ധിയില്‍ വളരാന്‍ ഒരുക്കാം; മാതാപിതാക്കള്‍ക്കായി ചില നിര്‍ദേശങ്ങള്‍

 
family


വിശുദ്ധരാകുക എന്നത് ഏതാനും ചിലര്‍ക്ക് മാത്രമുള്ള വിളിയല്ല, മറിച്ച് എല്ലാ ക്രൈസ്തവര്‍ക്കും ഉള്ളതാണ്. കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധരാകാനുള്ള ലക്ഷ്യത്തിലേക്ക് നയിക്കാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ സാധിക്കും. അതിനായി ചില നിര്‍ദേശങ്ങള്‍ ഇതാ:

1. മാതൃകയാവുക: കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത് മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ്. നിങ്ങള്‍ ദൈവത്തോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍, കുട്ടികളും സ്വാഭാവികമായും ആ പാത പിന്തുടരും.


2. വിശുദ്ധരുടെ കഥകള്‍: വിശുദ്ധരുടെ ജീവിതകഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. അവരുടെ ജീവിതത്തിലെ പോരാട്ടങ്ങളും വിജയങ്ങളും കുട്ടികള്‍ക്ക് വലിയ പ്രചോദനമാകും.

3. പ്രാര്‍ഥന ശീലിപ്പിക്കുക: ദിവസേനയുള്ള കുടുംബപ്രാര്‍ഥന, വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരല്‍ എന്നിവ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക.

4. കാരുണ്യ പ്രവര്‍ത്തികള്‍: ചെറിയ പ്രായത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനും കുട്ടികളെ ശീലിപ്പിക്കുക.

5. ദൈവവിളി തിരിച്ചറിയാന്‍ സഹായിക്കുക: കുട്ടികളില്‍ ദൈവത്തിലുള്ള വിശ്വാസം വളര്‍ത്താനും അവരുടെ ജീവിത ലക്ഷ്യം ദൈവത്തിന്റെ ഹിതമാണെന്ന് മനസ്സിലാക്കാനും സഹായിക്കുക.

Tags

Share this story

From Around the Web