വാഹന മോഡിഫിക്കേഷന്‍ എങ്ങനെ വേണം? സര്‍വേയുമായി എം.വി.ഡി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനില്‍ സര്‍വേയുമായി മോട്ടോര്‍ വാഹനവകുപ്പ്.
ആളുകളുടെ നിര്‍ദേശങ്ങളും ആശങ്കളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സര്‍വേയെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് ഇറക്കിയ ഗൂഗിള്‍ ഫോമില്‍ പറയുന്നത്.
വാഹന മോഡിഫിക്കേഷന്‍ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തില്‍ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകള്‍ക്ക് കടിഞ്ഞാണിടുന്നതിനും ഈ സര്‍വേ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വാഹനപ്രേമികള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വേയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
ശേഖരിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും വിശകലനം ചെയ്ത ശേഷം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കും. വരുന്ന ഓഗസ്റ്റ് 7 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.