പാപങ്ങൾ, ദുശീലങ്ങൾ, ലഹരികൾ എന്നിവയെ എങ്ങനെ നേരിടാം

 
Drugs

നമ്മുടെ ജീവിതത്തിൽ മാറാതെ നിൽക്കുന്ന ചില ബലഹീനതകൾ അല്ലെങ്കിൽ ശീലങ്ങൾ ഒരു ‘മുള്ളു’പോലെ നമ്മെ വേദനിപ്പിക്കാറുണ്ട്. പൗലോസ് അപ്പോസ്തലൻ തന്റെ ശരീരത്തിലെ ഒരു ‘മുള്ളിനെ’ കുറിച്ച് പറഞ്ഞതുപോലെ അത് നമ്മെ നിരന്തരം അലട്ടുന്നു.

പാപം പലപ്പോഴും ഒരു മധുരപലഹാരം പോലെയാണ്. ആദ്യം അത് ആസ്വാദ്യകരമായി തോന്നും എന്നാൽ ഫലം വിനാശകരമാണ്.


​പാപത്തിന്റെ വഞ്ചന

​പാപം നമ്മോട് കള്ളം പറയുന്നു. ‘ഇത് നിന്നെ സന്തോഷിപ്പിക്കും ആരും കാണില്ല. ഇത്‌ അവസാനത്തെ തവണയാണ്’. എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമായാണ് അത് വരുന്നത്. എന്നാൽ നാം അതിന് കീഴ്‌പ്പെടുമ്പോൾ പാപം നൽകിയ വാഗ്ദാനങ്ങളെല്ലാം വെറും മിഥ്യയാണെന്ന് നാം തിരിച്ചറിയുന്നു.

​ദൈവവുമായുള്ള അകലം : നാം പാപത്തിൽ മുഴുകുമ്പോൾ ദൈവത്തിൽ നിന്ന് അകലുന്നു.

​കുറ്റബോധം: പാപം ചെയ്തുകഴിയുമ്പോൾ സന്തോഷത്തിന് പകരം ലജ്ജയും കുറ്റബോധവും തളർച്ചയുമാണ് നമുക്ക് ലഭിക്കുന്നത്.

​ആവർത്തന സ്വഭാവം: എത്രയൊക്കെ വേണ്ടെന്ന് വച്ചാലും വീണ്ടും നാം അതേ തെറ്റിലേക്ക് വഴുതിവീഴുന്നു.

​കൃപയുടെ കരുത്ത്

​പലപ്പോഴും നാം ചിന്തിക്കാറുണ്ട് ഇത്രയും തവണ പരാജയപ്പെട്ട എന്നെ ദൈവം ഇനിയും സ്നേഹിക്കുമോ എന്ന്. എന്നാൽ ബൈബിൾ ചരിത്രത്തിൽ ദൈവം ഉപയോഗിച്ച പല മഹാന്മാരും ഇത്തരത്തിൽ ബലഹീനതകളിലൂടെ കടന്നുപോയവരാണ്. ദൈവം നമ്മെ തിരഞ്ഞെടുക്കുന്നത് നമ്മുടെ പ്രകടനം നോക്കിയല്ല മറിച്ച് അവിടുത്തെ സ്നേഹവും കൃപയും കാരണമാണ്.

​പാപം നമ്മെ തകർക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ ‘കൃപ’ നമ്മെ ഉയർത്തുന്നു. നമ്മുടെ സ്വന്തം കഴിവ് കൊണ്ട് പാപത്തെ ജയിക്കാൻ നമുക്ക് കഴിയില്ലായിരിക്കാം എന്നാൽ ക്രിസ്തുവിലൂടെയുള്ള പുതിയ നിയമം നമുക്ക് ഉറപ്പുനൽകുന്നത് അവിടുന്ന് നമ്മെ ഒരിക്കലും കൈവിടില്ല എന്നാണ്. പാപത്തെ വെറുക്കാനും ദൈവത്തിന്റെ സ്നേഹത്തിലേക്ക് മടങ്ങിവരാനും ഉള്ള ശക്തി നാം അവിടുത്തെ കൃപയിൽ നിന്ന് കണ്ടെത്തണം.

Tags

Share this story

From Around the Web