മാര്‍പാപ്പ എങ്ങിനെയാണ് പ്രാര്‍ത്ഥിക്കുന്നത്?

 
Johan paul

ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസലോനിക്കാ 5:17).

പ്രാര്‍ത്ഥനയ്ക്കു നിരവധി നിര്‍വചനങ്ങളുണ്ട്. ഏറ്റവും അധികമായി പറയപ്പെടുന്നത് അത് ദൈവവുമായുള്ള ഒരു സംഭാഷണം ആയിട്ടാണ്. 

നമ്മള്‍ ആരെങ്കിലുമായി ഒരു സംഭാഷണം നടത്തുമ്പോള്‍, സംസാരിക്കുക മാത്രമല്ല, കേള്‍ക്കുക കൂടി ചെയ്യുന്നു. ആയതിനാല്‍, പ്രാര്‍ത്ഥന കേള്‍വി കൂടിയാണ്.

 കൃപയുടെ ആന്തരിക ശബ്ദം കേള്‍ക്കാന്‍ ചെവി ഓര്‍ക്കുന്നതും അതില്‍ അടങ്ങിയിട്ടുണ്ട്. അപ്പോള്‍, മാര്‍പാപ്പ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. 

'ഓരോ ക്രിസ്ത്യാനിയേയും പോലെ അദ്ദേഹവും സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു.'

ചില സമയങ്ങളില്‍, അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് വാക്കുകളില്ലാതെയാണ്. അതിനര്‍ത്ഥം അദ്ദേഹം അധികവും കേള്‍ക്കുകയാണെന്നതാണ്.

 പ്രാര്‍ത്ഥനയെ തന്റെ ചുമതലകളുമായി, തന്റെ പ്രവര്‍ത്തനങ്ങളുമായി, തന്റെ ജോലിയുമായി സംയോജിപ്പിക്കുവാനും, തന്റെ ജോലിയെ പ്രാര്‍ത്ഥനയുമായി സംയോജിപ്പിക്കുവാനും കൂടി അദ്ദേഹം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

 ഇപ്രകാരം ദിനം തോറും, ക്രിസ്തുവിന്റെ ഇഷ്ടത്തില്‍ നിന്നും, സഭയുടെ സജീവമായ പാരമ്പര്യത്തില്‍ നിന്നും അദ്ദേഹത്തിലേക്ക് വരുന്ന 'സേവനങ്ങളും ശുശ്രൂഷകളും' നടപ്പിലാക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.6.80)

Tags

Share this story

From Around the Web