കൂട്ടായ്മയിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?
'വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു.'' (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 4:32)
പെന്തക്കോസ്ത് ദിവസം നിലവില്‍ വന്ന അപ്പസ്‌തോലിക സമൂഹം വിവിധ സ്ഥലങ്ങളില്‍ നിന്നുവന്ന, വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ കൂട്ടായ്മയാണ്.
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരുമിച്ചു കൂടിയിരുന്ന സ്ഥലം കുലുങ്ങിയതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 4:31).
പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആ സമൂഹത്തെ പരിശുദ്ധാത്മാവ്, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റേയും പാതയില്‍, ഐക്യവും ലക്ഷ്യവും പ്രചോദനവുമാക്കികൊണ്ട് ഒരേ മനസ്സോടെ വര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചു.
'ദൈവം സ്‌നേഹമാകുന്നു' (1 യോഹന്നാന്‍ 4:7), യോഹന്നാന്‍ അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നു, ദൈവത്തിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടെ അടയാളം സ്‌നേഹമാണെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
'നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'(യോഹന്നാന്‍ 13:35).
അതിനാല്‍ തന്നെ ക്രിസ്തുവില്‍ ഒരേ മനസ്സോടെ ജീവിക്കാന്‍ നാം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.
മാനുഷിക ഐക്യത്തിന് വേണ്ടി സഹോദര്യപരമായ ബന്ധങ്ങളും, ദൈവീക പദ്ധതിയിലുള്ള ശ്രദ്ധയും വേണം.
'ലോകം മുഴുവന്‍ ചിതറികിടക്കുന്ന തന്റെ പുത്രന്‍മാരേയും, പുത്രിമാരേയും അവസാനം ഒന്നായി കാണുവാന്‍ അവന്‍ ആഗ്രഹിക്കുന്നു' (യോഹന്നാന്‍ 17:21).
ക്രിസ്ത്യാനികളുടെ ഒരുമിച്ചുള്ള യാത്രക്ക് ഏവരുടെയും സമര്‍പ്പണം ആവശ്യമാണെന്ന് ഈ വാക്ക് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; ക്രിസ്തുവില്‍ ഒന്നാകാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 19.01.1994)