യേശുവിന്റെ അസാന്നിധ്യം ശിഷ്യരില്‍ ഉണ്ടാക്കിയ ഭീതി എങ്ങനെയാണ്?

 
JESUS 123



'കല്ലറയില്‍ നിന്നു കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല' (ലൂക്കാ 24 :2-3).


ഒരിക്കല്‍ യേശു കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് (മത്തായി 16:13) അവര്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് പറഞ്ഞത്, അപ്പോള്‍ യേശു അവരോടു ചോദിച്ചു, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? 'നീ കര്‍ത്താവ് ആണ്, ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍' എന്ന് പറഞ്ഞ ശിമയോന്‍ പത്രോസിന്റെ വാക്കുകള്‍ ശിഷ്യര്‍ നിശബ്ദരായി അംഗീകരിക്കുകയായിരുന്നു ചെയ്തത്. 


ആദ്യം മുതല്‍ അന്ത്യം വരെ യേശുവിന്റെ കുരിശുമരണത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലയ്ക്ക് സുവിശേഷകനായ യോഹന്നാന്‍ എഴുതുന്നു, യേശുവിന്റെ മരണശേഷം യഹൂദരെ പേടിച്ച്, ശിഷ്യര്‍ കതക് അടച്ച് മുറിക്കുള്ളിലായിരുന്നു. 


ഇതര്‍ത്ഥമാക്കുക യേശുവിന്റെ മരണശേഷമുള്ള ഓരോ ദിവസവും ഓരോ നിമിഷവും മറ്റേതു വികാരത്തിനും അപ്പുറം അവര്‍ ഭയമെന്ന വികാരത്തിന് അടിമയായിരുന്നുവെന്നാണ്.

യേശുവിന്റെ ശരീരം അന്വേഷിക്കാന്‍ പോയ അവര്‍ യഹൂധാധികാരികളുടെ പക്കല്‍ നിന്നും കൂടുതല്‍ അപകടങ്ങളോ ഉപദ്രവങ്ങളോ ആണ് അവര്‍ പ്രതീക്ഷിച്ചത്.

 ഇത് തികച്ചും മാനുഷികമായ ഒരു ഭയം ആയിരുന്നു. പെസ്സഹാ വ്യാഴാഴ്ച മുതല്‍ ആഴമായ ഭീതി വ്യാപിച്ച് തുടങ്ങിയിരിന്നു. 


ഈ ഭീതിയും ദുഃഖവും, ദുഃഖ വെള്ളിയാഴ്ചയിലെ സംഭവവികാസങ്ങളിലൂടെ പാരമ്യത്തില്‍ എത്തി. കര്‍ത്താവിന്റെ ശരീരം കല്ലറയില്‍ അടക്കിയപ്പോഴും ആ ഭീതി അതിന്റെ സമ്പൂര്‍ണ്ണതയില്‍ അവരെ പിന്തുടര്‍ന്നു. യേശു ക്രിസ്തുവിന്റെ മരണത്തെ തുടര്‍ന്ന് അവരുടെ പേടിയും ആകുലതയും ക്രമാതീതമായി ഉയര്‍ന്നു.

ശിഷ്യരെ ദുഃഖിതരാക്കിയത് പോലെ, യേശുവിന്റെ അഭാവം നമ്മുടെ ജീവിതത്തില്‍ ഏറെ നിരാശക്കും ഭീതിയ്ക്കും കാരണമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. 

അതേ സമയം ജീവിക്കുന്ന ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നമ്മെ പ്രത്യാശയിലേക്ക് നയിക്കും. 

നമ്മുടെ ജീവിതാവസ്ഥകളില്‍ ക്രിസ്തു നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നാമെല്ലാവരെയും ധൈര്യപ്പെടുത്തട്ടെ.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ടൂറിന്‍, 13.04.1980)


 

Tags

Share this story

From Around the Web