എത്ര സർഗാത്മകം ഈശോയുടെ ഈ ചേഷ്‌ട!

 
Kal kazhukal

ഫാ. ജോഷി മയ്യാറ്റിൽ

നോമ്പു പ്രമാണിച്ച് 14 പള്ളികളിലേക്ക് സൊഡാലിറ്റിക്കാരെയും കൊണ്ട് യാത്ര പോയതാണ്... തിരികെയെത്താൻ വൈകി എന്നതിൻ്റെ പേരിൽ കൂട്ടത്തിലൊരുത്തിയുടെ ഭർത്താവ് പള്ളിമേടയിൽ വന്ന് നാട്ടുകാര് മുഴുവൻ കേൾക്കേ ആക്രോശിച്ചു: "പാതിരി പെണ്ണുങ്ങളെയും കൊണ്ട് കറങ്ങാനിറങ്ങിയിരിക്കുകയാണ്. ഉത്തരവാദിത്വം വേണമച്ചോ; ഉത്തരവാദിത്വം." 

അച്ചനെ സ്നേഹിക്കുന്ന കമ്മിറ്റിക്കാരും ഇടവകജനവും രോഷാകുലരായി. "അവനെക്കൊണ്ട് മാപ്പു പറയിക്കണം", "അവനെ പള്ളിയിൽ നിന്നു പുറത്താക്കണം", "അവനെതിരേ കേസു കൊടുക്കണം" - അഭിപ്രായങ്ങൾ പലതായി. 

പിറ്റേ ഞായറാഴ്ച കുർബാന കഴിയും മുമ്പ്, വെള്ളവും ശീലയുമായി താഴേക്കിറങ്ങിച്ചെന്ന് ആക്രോശിച്ചവൻ്റെ പക്കൽ മുട്ടുകുത്തി, അച്ചൻ പാദക്ഷാളനം നടത്തി! 

അയാൾ ശുദ്ധക്കണ്ണീരിൽ മുങ്ങിക്കുളിച്ചു - ശരിക്കും ഒരു ജ്ഞാനസ്നാനം പോലെ! ഇത്രയ്ക്കു ശുദ്ധനായ മറ്റൊരവസരം അയാൾക്ക് ഉണ്ടായിട്ടില്ല... ഈശോയുടെ ആ പ്രവൃത്തി എത്രയോ കരുത്തുറ്റത്!!

*****************************************

*അൾത്താരയിൽ 12 പേരുടെ കാലുകഴുകുന്ന പുരോഹിതനു പോലും യേശുവിൻ്റെ പാദം കഴുകലിൻ്റെ കരുത്തും സാധ്യതയും മനസ്സിലായിട്ടുണ്ടോ?*

*എല്ലാ വർഷവും പാദം കഴുകൽ ശുശ്രൂഷ കാണുന്ന വിശ്വാസികൾക്ക് യേശുവിൻ്റെ ആ പ്രവൃത്തിയുടെ ആഴം ഗ്രഹിക്കാനാകുന്നുണ്ടോ?*

*സ്വന്തം കുടുംബത്തിൽ പാദക്ഷാളനത്തിൻ്റെ കൃപാസമൃദ്ധി രുചിച്ചറിയും വിധം കുടുംബ നാഥനോ കുടുംബനാഥയോ പെസഹാദിനത്തിലെങ്കിലും അത് ചെയ്യാറുണ്ടോ?*

Tags

Share this story

From Around the Web