ദൈവവുമായുള്ള ബന്ധം എങ്ങനെ നിലനിര്‍ത്താം?
'അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു' (ഉല്‍പ്പത്തി 3.12).
അക്ഷരാര്‍ത്ഥത്തില്‍ പാപം എപ്പോഴും വ്യക്തിപരമായ ഒരു പ്രവര്‍ത്തിയാണ്. കാരണം അത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ടമായിരിക്കുന്നു, അല്ലാതെ ഒരു കൂട്ടം ആളുകളുടെയോ സമൂഹത്തിന്റെയോ അല്ല.
ഒരുപക്ഷേ മനുഷ്യന്‍ പാപം ചെയ്യുന്നത്, മറ്റുള്ളവരുടെ പ്രേരണയും സ്വാധീനവും മൂലമോ ശക്തമായ സമ്മര്‍ദ്ദം മൂലമോ ആവാം.
പാപത്തിന്റെ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ദൈവം നമ്മുക്ക് നല്കിയ 'വ്യക്തിസ്വാതന്ത്ര്യം' നേരായ വിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു. ഈ വസ്തുതകള്‍ നമ്മള്‍ ഒരിക്കലും മറന്നു കൂടാ.
ഒരു വ്യക്തിയെ അവന്റെ സാഹചര്യവും മറ്റുള്ളവരുമാണ് പാപത്തിനായി സ്വാധീനിക്കുന്നത് എന്ന് പറയുമ്പോള്‍ അത് അവന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്‍മെല്ലുള്ള കടന്നു കയറ്റമാണ്.
പക്ഷേ അവന്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ണ്ണായകം. അത് കൊണ്ട് പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് മനുഷ്യന് മാറിനില്‍ക്കുവാന്‍ കഴിയുകയില്ല.
ചുരുക്കത്തില്‍ വ്യക്തിപരമായ ഒരു പ്രവര്‍ത്തിയെന്ന നിലയില്‍ പാപത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടത് ആ വ്യക്തിക്ക് തന്നെയാണ്.
മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം തന്നെയായ ദൈവവും, മനുഷ്യനും തമ്മിലുള്ള ശ്രേഷ്ഠമായ ബന്ധത്തിന് 'ശരിയായ വ്യക്തിസ്വാതന്ത്ര്യം' നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.