മസിനഗുഡി-ഊട്ടിയ്ക്ക് പോയാലോ? മസിനഗുഡി-ഊട്ടിപാത തുറന്നു. പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി മദ്രാസ് ഹൈക്കോടതി

 
MASINA GOODI


ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി മദ്രാസ് ഹൈക്കോടതി. കല്ലട്ടി ചുരം വഴി ദിവസം 200 വാഹനങ്ങള്‍ക്ക് മാത്രം ഊട്ടിയിലേക്ക് യാത്ര അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.

 നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ പാത അടച്ചിരുന്നു. എന്നാല്‍ നീലഗിരി കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി തുറന്നു. ഇത് വീണ്ടും അടച്ചതിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.

കല്ലട്ടി ചുരം റോഡ് വഴി രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് 200 വാഹനങ്ങളെ അനുവദിക്കുക. ഈ വഴിയുള്ള യാത്രക്കാരുടേയും ടൈഗര്‍ റിസര്‍വിലെ മൃഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് പാത അടച്ചിരുന്നത്. എന്നാല്‍ പ്രദേശത്തുകാരുടെ വാഹങ്ങള്‍ കടത്തിവിട്ടിരുന്നു. അതോടൊപ്പം വിനോദ സഞ്ചാരികള്‍ക്ക് പ്രദേശവാസികളുടെ വാഹനങ്ങളില്‍ സഞ്ചരിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.


35ഓളം ഹെയര്‍പിന്‍ വളവുകളുള്ള കല്ലട്ടി ചുരത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ അപടകത്തില്‍പ്പെട്ടിട്ടുണ്ട്. 2018ല്‍ കാര്‍ കൊക്കയില്‍ വീണ് അഞ്ച് സഞ്ചാരികള്‍ മരിച്ചതിന് പിന്നാലെ ഇവിടെ വാഹനങ്ങള്‍ക്ക് പലപ്പോഴായി നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. നിലവില്‍ മസിനഗുഡി നിന്ന് ഊട്ടിയിലേക്ക് പോകാനാണ് ഇളവ്. 

വലിയ തിരിവുകളും ഇറക്കവുമുള്ള റോഡായതിനാല്‍ ഊട്ടിയില്‍നിന്ന് മസിനഗുഡിയിലേക്ക് ഈ റോഡ് വഴി വിനോദസഞ്ചാരികളെ പോകാന്‍ അനുവദിക്കില്ല. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

Tags

Share this story

From Around the Web